മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ വീടിൻ്റെ നിർമാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ......
കോട്ടയം : വേളൂർ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്.ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.തുടർന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. വൈകിട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ......
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജെത്തി. ഇന്നു രാവിലെ ഏഴേകാലോടെയാണ് ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ ആരോഗ്യമന്ത്രി എത്തിയത്. ......
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതല്ലല്ലോയെന്ന് മന്ത്രി വി എൻ വാസവൻ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി വി എൻ വാസവന്റെ പരാമർശം. ......

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ.
രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായില്ലെന്നും
അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അതിവേഗത്തിൽ സംഭവത്തെക്കുറിച്ചുള്ള വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ കളക്ടർ ജോൺ സാമുവേലിന് സർക്കാർ നിർദ്ദേശം നൽകിയത്.
അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ ഉള്ളതായി അറിവ് ലഭിച്ച ഉടൻ തന്നെ ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങൾ അപകടസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സമയം മാത്രമാണ് വേണ്ടിവന്നതെന്നും, പത്താം വാർഡിലെ ഓപ്പറേഷൻ കഴിഞ്ഞു വരുന്ന രോഗികൾക്ക് വേണ്ടിയാണ് ഇതിന് സമീപമുള്ള ഈ ശുചിമുറി സംവിധാനം തുറന്നു നൽകിയിരുന്നതെന്നും കളക്ടർ വ്യക്തമാക്കി.
തകർന്നുവീണ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നോ എന്നത് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂവെന്നും കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു.
ഫയർ എഞ്ചിൻ കടന്ന് വരുവാൻ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിലാകും മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോർട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടർ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ വി. ......
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.
സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്.
ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവർ താമസിക്കുന്ന വീടിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. ......
കോട്ടയം:ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള, പൂർണ്ണമായും അനധികൃതമായ ഒരു കെട്ടിടത്തിലാണ് ദുരന്തം സംഭവിച്ചത്. 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ......
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അപകടത്തിൽ യുവതിക്ക് ജീവന് നഷ്ടപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......